ഇന്ത്യൻ നിരത്തിൽ കീഴടക്കാൻ Flix Bus വരുന്നു

FLIX BUS
ഇന്നു ഇന്ത്യൻ ബസ് ഗതാഗത രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് Flix Busന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവ്.  ഇന്ത്യൻ നിരത്തു  Ola Uber നേടിയ വിജയം Flixbus നേടുവാൻ സാധിക്കുമോ?  നമ്മുക്ക് നോകാം
എന്താണ് Flix Bus?  

ടാക്സി മേഖലക്ക് യൂബർ എങ്ങനാണോ അതെ പോലെ തന്നെ  ബസുകളെ തമ്മിൽ കൂട്ടിയിണക്കി സർവീസ് നടത്തുന്ന കമ്പനിയാണ് Flix  Bus. 

 Daniel Krauss, Jochen Engert and André Schwämmlein എന്നി 3 പേർ ചേർന്ന്  ജർമനിയിലെ മ്യൂണിച്ചിൽ 2013ൽ  Flix Bus തുടങ്ങി.  ആദ്യ കാലങ്ങളിൽ   പരിമിതമായ റൂട്ടുകളിൽ Flix Bus സർവീസ് നടത്താനാരംഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ bus യാത്ര മേഖലയിൽ Flix ബസിന്റെ തെരോട്ടമാണ് ജർമനി കണ്ടത്. ഇന്റർസിറ്റി ഇന്റർസ്റ്റേറ്റ് ഗതാഗത മേഖലയാണ് പ്രധാന ലക്ഷ്യം. 

Flix ബസിന്റെ ഏറ്റവും വലിയ പ്രതേകത എന്താണെന്നു വച്ചാൽ ഒരൊറ്റ ബസ് പോലും സ്വന്തമായിട്ട് ഇല്ല എന്നുള്ളതാണ്. ബസുകൾ സ്വന്തമായിട്ട് ഉള്ള ഉടമകളെ flix ബസുമായിട് ബന്ധപെടുത്തിയാണ് സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ കഴിയുന്നു. പ്രധാനമായും ഇന്റർസിറ്റി യാത്രകൾ ലക്ഷ്യമിടുന്ന കമ്പനി 
2015 ഓടെ ജർമനിക്ക് വെളിയിലേക്കും പ്രവർത്തന മേഖല വിപുലീകരിച്ചു. നിലവിൽ 31 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 

  Flix mobility എന്ന മാത്യ കമ്പനിക്ക് താഴെ  ബസ്, കാർ, ട്രെയിൻ എന്നി മേഖലകളിലായിട്  Flix Bus, Flix  Car, Flix Train എന്നി ഉപവിഭാഗങ്ങളായിട്ടാണ് ഇപ്പോൾ പ്രവർത്തനം. 2018 ലാണ് flix train ആരംഭിച്ചത്. മുന്നോട്ടുള്ള വളർച്ചയിൽ ഏതാനും ബസ് ഓപ്പറേറ്റിംഗ് കമ്പനികളെ Flix Bus ഏറ്റെടുത്തിട്ടുണ്ട്. 

സ്വന്തമായി ബസുകൾ ഇല്ലാത്തതിനാൽ മറ്റുള്ള ഓപ്പറേറ്ററിനെക്കാൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ Flix Bus നു ആകുന്നു. സ്വന്തമായി ബസുകളോ ഡ്രൈവർമാരോ  കമ്പനിക്കില്ല. ചെറുകിട ഓപ്പറേറ്റർമാരെ flix ബസിലേക്ക് ബന്ധപെടുതി സർവീസ് നടത്തലാണ് ചെയ്യുന്നത്. ഡ്രൈവറെ നിയമിക്കുക അറ്റകുറ്റപണികൾ നടത്തുക ജീവനക്കാർക് വേതനം കൊടുക്കുക എന്നിവ bus ഉടമസ്ഥരുടെ ചുമതലയാണ്.wifi, GPS ട്രാക്കിംഗ് തുടങ്ങിയ മികച്ച സൗകര്യങ്ങൾ കമ്പനി ഉപഭോക്‌താക്കൾക്ക് നൽകുന്നു. കൂടാതെ ഇലക്ട്രിക് ബസുകൾ വച്ചും സർവീസുകൾ നടത്തുന്നു. 

വൻകിട സ്വകാര്യ കമ്പനികളും സ്റ്റേറ്റ് rtc കളും കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യൻ ബസ്  ഗതാഗത മേഖലയിൽ flix ബസ് വരുത്തുന്ന മാറ്റങ്ങളെ നമ്മൾ ഓരോരുത്തരും നോക്കി കണേണ്ടതാണ്

NB:ജനുവരിയിൽ മോട്ടോർ വാഹന ആക്ടിന് ഭേദഗതി വരുത്താനായിട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിചിട്ട്  സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു. 22 സീറ്റിൽ കൂടുതലുള്ള AC luxury ബസുകൾക്ക് സംസ്ഥാനങ്ങളുടെ പെർമിഷൻ വേണ്ടാതെ സർവീസ് നടത്താം എന്നുള്ളതാരുന്നു പ്രധാന നിർദ്ദേശം.കേരളമുൾപ്പടെ പല സംസ്ഥനങ്ങളും ഇതിനു എതിരെ എതിർപ്പ് അറിയിച്ചിരുന്നു. 

കടപ്പാട് :ഇന്റർനെറ്റും  സുഹൃത്തുക്കളും

Comments