വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) എന്നതിനെ കുറിച്ചു എല്ലാവരും കേട്ടു കാണും, പലരും ഇത് ഉപയോഗിച്ചും കാണും.
നമ്മൾക്ക് എന്താണ് വിപിഎൻ അല്ലെങ്കിൽ എന്താണ് വിപിഎൻ ചെയ്യുന്നത് എന്ന് നോക്കാം?
പബ്ലിക് നെറ്റ്വർക്കിൽ നിന്നും പ്രൈവറ്റ് ആയി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കി നിങ്ങൾക്ക് കൂടുതൽ പ്രൈവസി ഓൺലൈൻ ഇൽ ഉണ്ടാക്കുകയാണ് വിപിഎൻ ന്റെ പണി. നിങ്ങളുടെ ഒറിജിനൽ ഐപി അഡ്രസ്സ് മാസ്ക് ചെയ്ത് നിങ്ങൾക്ക് അനൊണിമസ് ആയി ബ്രൗസ് ചെയ്യാൻ സാധിക്കുന്നു, ഇത്തരം മാസ്ക് ചെയ്ത് വരുന്ന ഐപി അഡ്രസ് ട്രേസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്.
വി പി എൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റു ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം
1)നിങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന ഹിസ്റ്ററി സാദാരണ എല്ലാ ബ്രൗസറിലും സ്റ്റോർ ചെയ്യുന്നുണ്ട്, അതെ പോലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ഉം ഇത്തരം കാര്യങ്ങൾ എടുത്ത് വെക്കാറുണ്ട്, പലപ്പോഴും നിങ്ങൾ ഒരുതവണ സെർച്ച് ചെയ്ത ഐറ്റംസ് വച്ചുള്ള പരസ്യം അടുത്ത തവണ നിങ്ങൾ കണ്ടിട്ടുണ്ടാവാം, ഇതൊക്കെ ഇത്തരം സെർച്ച് ഹിസ്റ്ററി ബ്രൌസർ ഇത് കുക്കീസ് ആയി സ്റ്റോർ ചെയ്യുന്നത് കൊണ്ട് ആണ് സാധിക്കുന്നത്.
നിങ്ങൾ വി പി എൻ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ഐപി അഡ്രസ് മാറുന്നത് കൊണ്ട് ഇത്തരം ട്രാക്കിംഗ് സാധിക്കാതെ വരും.
2)നിങ്ങൾ ബ്രൗസ് ചെയ്യുന്ന ഐപി അഡ്രസ്സ് ഉം ലൊക്കേഷനും സാദാരണ മുകളിൽ പറഞ്ഞ പോലെ അക്സസ്സ് ചെയ്യാൻ പറ്റും, വി പി എൻ വഴി ആണേൽ മാസ്ക് ചെയ്ത ഐപി യും ലൊക്കേഷൻ ആയത് കൊണ്ട് അത്തരം ട്രാക്കിംഗ് സാധ്യമല്ലാതെ ആവും.ഇത്തരം ഓപ്ഷൻസ് വി പി എൻ ഇൽ ലഭ്യമാണ്.
എങ്ങനെ ഒരു നല്ല വി പി എൻ ചൂസ് ചെയ്യാം
1 )അവർ നിങ്ങളുടെ പ്രൈവസി യെ പരിഗണിക്കുന്നുണ്ടോ എന്നുള്ളത് ഒരു പ്രധാനപ്പെട്ട പോയിന്റ് ആണ് .
നോ-ലോഗ് പോളിസി ഇല്ലാത്ത വി പി എൻ സെർവിസ്സ് ചൂസ് ചെയ്യാൻ ശ്രമിക്കണം.
2)ഡാറ്റ ലിമിറ്റ് ഉള്ളതാണോ എന്ന് പരിശോധിക്കണം.
3)വി പി എൻ സെർവിസ്സ് ന്റെ സെർവർ ലൊക്കേഷൻ എവിടെ ആണെന്ന് നോക്കണം.
4)പെയ്‌ഡ് സർവീസ് ആണോ അല്ലയോ എന്ന് നോക്കണം.
ചില വി പി എൻ ന്റെ പേരുകൾ നോക്കാം
1)നോർഡ് വി പി എൻ
2)നോർട്ടൻ സെക്യൂർ വി പി എൻ
3)ഫ്സിഫോൺ പ്രൊ
4)ഓപ്പൺ വി പി എൻ
Comments
Post a Comment