എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുടെ സമ്പന്നരുടെ സ്റ്റാറ്റസ് സിംബൽ ആയിരുന്നു മാരുതി 800 എന്ന വാഹനം. സുസുക്കി ആൾട്ടോ എന്ന ഒറിജിനൽ സുസുക്കി ഡിസൈൻ ജപ്പാനിൽ കാലഹരണപ്പെട്ടപ്പോഴാണ് സുസുക്കി കമ്പനി തങ്ങളുടെ ഇന്ത്യൻ ജോയിന്റ് വെൻച്ചർ ആയ മാരുതി സുസുക്കിയിലൂടെ മാരുതി 800 എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിൽ ഇറക്കിയത്.
തൊണ്ണൂറുകളിലെ ഇന്ത്യൻ റോഡുകളുടെ അഭിമാനം 20 വർഷം കൊണ്ട് പാവപ്പെട്ടവന്റെ വണ്ടി യായി. ഡിമാന്റ് കുറഞ്ഞപ്പോൾ 2014 ൽ ഇന്ത്യയിൽ മാരുതി - 800 ഉൽപ്പാദനം നിർത്തി.
പക്ഷെ, മാരുതി - 800 ഇപ്പോഴും മറ്റൊരു പേരിൽ ചൈനയിൽ ജീവിക്കുന്നുണ്ട്. ചൈനയിലെ സോട്ട് യെ ഓട്ടോമൊബൈൽ കമ്പനി ജിയാൻഗ്നൻ TT എന്ന പേരിലാണ് മാരുതി - 800 നെ കോപ്പിയടിച്ച് വിൽക്കുന്നത്. എല്ലാ സ്പെസിഫിക്കേഷനും മാരുതി 800ന്റേത് തന്നെ.പക്ഷെ, തങ്ങളുടേത് ആണ് ഒറിജിനൽ എന്നാണ് ചൈനാക്കാരുടെ അവകാശവാദം.
ഇപ്പോൾ ചൈനയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് വ്യാജ ചൈനീസ് മാരുതി.- 800.ഏതാണ്ട് 20000 യുവാൻ (210000 രൂപ) ആണ് വ്യാജ മാരുതിയുടെ വില.ചൈനയിലെ ചെറു നഗരങ്ങളിൽ വളരെയധികം വ്യാജ മാരുതികൾ വിറ്റുപോകുന്നുണ്ടത്ര
Comments
Post a Comment