ബാംഗ്ലൂർ ഓണം KSRTC സ്‌പെഷ്യൽ സർവിസുകൾ, ഞങ്ങൾക്ക് ഒരുപാടു കാളുകൾ വരുന്നുണ്ട്.. അതിൽ പൊതുവായ സംശയങ്ങൾക്കുള്ള മറുപടികൾ
എന്ന് മുതലാണ് ബസുകൾ ?
ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആറു വരെ
കേരളത്തിലേക്ക് പോകാൻ പാസ് എടുക്കണോ ?
https://covid19jagratha.kerala.nic.in/home/addDomestic എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം
ക്വാറന്റൈൻ ഇരിക്കേണ്ടി വരുമോ, എത്ര ദിവസം
ഇരിക്കണം . 14 ദിവസം റൂം ക്വാറന്റൈൻ, 14 ദിവസം ഹോം ക്വാറന്റൈൻ . മൊത്തം 28 ദിവസം
ഇങ്ങനെ ക്വാറന്റൈൻ ആണെങ്കിൽ 28 ദിവസം ആണെങ്കിൽ വീട്ടുകാരോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയുമോ ?
ഇല്ല
കേരളത്തിൽ നിന്ന് തിരിച്ചു വരാൻ കർണാടക പാസ് എടുക്കണോ ,
ക്വാറന്റൈൻ ഇരിക്കേണ്ടി വരുമോ, എത്ര ദിവസം ?
https://sevasindhu.karnataka.gov.in/ എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം , 14 ദിവസം കർണാടകയിൽ ഹോം ക്വാറന്റൈൻ
ബാംഗ്ലൂരിൽ നിന്നും കേരളത്തിൽ വന്നു കേരളത്തിലും കർണാടകയിലും ക്വാറന്റൈൻ ഇല്ലാതെ പോകാൻ ഉള്ള വല്ല വകുപ്പ് ഉണ്ടോ ?
ഉണ്ട്. കേരളത്തിലേക്ക് പോകാൻ കേരളത്തിന്റെ ഷോർട്ട് പാസ് എടുക്കുക..
കർണാടകയിലേക്ക് വരാൻ കർണാടകയുടെ കർണാടകയുടെ ബിസിനസ്സ് ട്രാവലർ പാസ് എടുക്കുക..
കർണാടകയിൽ നിന്ന് പുറപ്പെട്ടു നാല് ദിവസത്തിനുള്ളിൽ കർണാടകയിൽ തിരിച്ചു എത്തിയാൽ രണ്ടു സ്ഥലത്തും ക്വാറന്റൈൻ ഇല്ല .പക്ഷെ കൃത്യമായ റീസൺ കാണിക്കണം..( ഉദാഹരണം ഓഫീസ് മെയിൽ ) ഓണം എന്ന കാരണം ബിസിനസ്സ് പാസിൽ സ്വീകരിക്കുമോ എന്നറിയില്ല. ചെക്ക് പോസ്റ്റിൽ നിൽക്കുന്നവരുടെ സ്വഭാവം പോലെ ഇരിക്കും.. ചിലപ്പോൾ അവർ 14 ദിവസം ഹോം ക്വാറന്റൈൻ സീൽ അടിക്കും..
ഈ ബസുകൾ ക്യാൻസൽ ആവുമോ ?
അറിയില്ല
ബസ് സ്റ്റാണ്ടുകളിൽ ഇറങ്ങി വേറെ ബസ് കയറി വീട്ടിൽ പോകാൻ സാധിക്കുമോ ?
പത്രം ഒന്നും വായിക്കാറില്ലേ ? നാട്ടുകാർക്ക് അല്ലെങ്കിൽ തന്നെ താല്പര്യം ഇല്ല നിങ്ങൾ വരുന്നത്.. ആരും കാണാതെ പ്രൈവറ്റ് വണ്ടി കയറി വീട്ടിൽ പോവുക
നാട്ടിൽ പോകുന്നത് ഓഫിസിൽ അറിയിക്കണോ ?
തീർച്ചയായും അറിയിക്കണം.. ഉള്ള പണി കളയണ്ട.
CC Team annavandi
Copied for Public Awareness
Comments
Post a Comment